3ജി സപ്പോര്‍ട്ടുമായി ‘ഇന്‍റക്സ്‌ അക്വാ-ക്യു7’

കുറഞ്ഞ വിലയ്ക്കൊരു 3ജി ഫോണ്‍. ഈ ചിന്തയുള്ള ആര്‍ക്കും കണ്ണുമടച്ചുകൊണ്ട് വാങ്ങാം ഇന്‍റക്സ്‌ അക്വാ-ക്യു7. ഡ്യുവല്‍ സിമ്മുള്ള അക്വാ-ക്യു7നില്‍ ആന്‍ഡ്രോയിഡ്5.1(ലോലിപോപ്പ്) കൂടാതെ 320പിപിഐയുള്ള 4.5ഇഞ്ച്‌ സ്ക്രീനുമാണുള്ളത്.1.2ക്വാഡ്കോര്‍ സ്പ്രെഡ്ട്രം പ്രോസസ്സറിനൊപ്പം 512എംബി റാമാണ് ഇതിന് കരുത്തു പകരുന്നത്. 8ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഇതില്‍ 32ജിബി വരെ മെമ്മറി എക്സ്പാന്‍റ് ചെയ്യാനും കഴിയും. 2എംപി പിന്‍ക്യാമറയും 0.3 മുന്‍ക്യാമറയുമാണിതിലുള്ളത്.2000എംഎഎച്ച് ബാറ്ററി അക്വാ-ക്യു7ന് 250മണിക്കൂര്‍ സ്റ്റാന്റ്റ്ബൈ നല്‍കുന്നുണ്ട്. പക്ഷേ, രണ്ട് സിമ്മുകളില്‍ ഒരെണ്ണത്തില്‍ മാത്രമേ 3ജി സപ്പോര്‍ട്ടുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *