ഉപയോക്താക്കള്‍ക്ക് വോഡാഫോണിന്റെ ദീപാവലി സമ്മാനം.

ഉപയോക്താക്കള്‍ക്ക് വോഡാഫോണിന്റെ ദീപാവലി സമ്മാനം. ദീപാവലി ദിനത്തില്‍ സൗജന്യ നിരക്കില്‍ 100 MB ഡാറ്റ ഓഫര്‍ വോഡാഫോണ്‍ പ്രഖ്യാപിച്ചു. നവംബര്‍ 11 ബുധനാഴ്ച മാത്രമായിരിക്കും ഈ പ്രത്യേക ഓഫര്‍ ഉപയോക്താക്കള്‍ക്കു ലഭിക്കുക.
വോഡാഫോണിന്റെ 18.8 കോടി ഉപയോക്താക്കള്‍ക്ക് ഈ ദീപാവലി ഓഫര്‍ ലഭിക്കും. DIWALI എന്ന് ടൈപ്പ് ചെയ്ത് 199 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കാമെന്ന് വോഡാഫോണ്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദീപാവലി ദിനത്തില്‍ ലഭിക്കുന്ന അധിക ഓഫര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ദീപാവലി ഇ ഗ്രീറ്റിംങ്ങ്‌സ് അയക്കാനും വെബ് ബ്രൗസിംങ്ങ് ആസ്വദിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
ഏറ്റവും മികച്ച ബ്രൗസിംങ്ങ് അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ഇതിലൂടെ വോഡാഫോണ്‍ ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *