മൊഹാലി ക്രിക്കറ്റ് ടെസ്റ്റ്; ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി

മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 37 റണ്‍സെടുത്ത ഡീന്‍ എല്‍ഗാരിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. അശ്വിനാണ് എല്‍ഗാറിനെ പുറത്താക്കിയത്. 2 വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് പിന്നിട്ടിട്ടുണ്ട്. ഹാഷിം അംലക്കൊപ്പം ഡിവില്ലിയേഴ്‌സാണ് ക്രീസില്‍. ഡ്യൂ പ്ലെസിയുടേയും വാന്‍സീലിന്റേയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് ഇന്നലെ നഷ്ടമായത്. ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 201 റണ്‍സിന് പുറത്തായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *