വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും;എട്ടരയോടെ ആദ്യഫലങ്ങള്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യഫലങ്ങള്‍ അറിയാനാകും. 78.33ശതമാനം പേരാണ് ഇത്തവണ വോട്ടവകാശം രേഖപ്പെടുത്തിയത്.

പതിനാല് ജില്ലകളിലായി 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ കൗണ്ടിങ് സെന്ററുകളുള്ളത് എറണാകുളം ജില്ലയില്‍ – 28 എണ്ണം. ഏറ്റവും കുറവ് വയനാട്ടില്‍ – ഏ‍ഴ്. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാകും വോട്ടെണ്ണുക. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. ഇതിന്റെ ഫലം ഏട്ടരയോടെ ലഭ്യമാകും. വോട്ടെണ്ണല്‍ ആരംഭിച്ചശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമ്പത് മണിയോടെ ആദ്യഫല സൂചനകളും ലഭിക്കും. ഉച്ചയോടെ ഭൂരിഭാഗം ഫലങ്ങളും അറിയാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഒറ്റ ബൂത്ത് മാത്രമുള്ള നഗരസഭാ ഡിവിഷനുകളുടെയും പഞ്ചായത്ത് വാര്‍ഡുകളുടെയും ഫലമാണ് ആദ്യം പുറത്തുവരിക. ലീഡ് നില സെക്കന്‍ഡുകളുടെ ഇടവേളയില്‍ അറിയാന്‍ കഴിയുന്ന സംവിധാനവും തിരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *