സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ആ​ധാ​ര്‍ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍, ദേ​ശ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍. അ​ശ്ലീ​ല​ത എ​ന്നി​വ ത​ട​യാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​ല​വി​ല്‍ സം​വി​ധാ​ന​മി​ല്ലെ​ന്നും ഇ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി സു​പ്രീം കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഫേ​സ്ബു​ക്കി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, നി​ല​വി​ല്‍ മ​ദ്രാ​സ്, ബോം​ബെ, മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി​ക​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു.

വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കും സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ​രു​തി​യി​ലാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ഫേ​സ്ബു​ക്കി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ മു​കു​ള്‍ റോ​ഹ​ത്ഗി വാ​ദി​ച്ചു. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കു മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *