എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ മരണം ; മേലുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്ബില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത് സംഭവത്തില്‍ ഒരു മേലുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . ക്യാമ്ബിലെ മുന്‍ ഡെപ്യൂട്ടി കമാണ്ടന്‍റ് എല്‍ സുരേന്ദ്രനാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായത് .

ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കേസന്വേഷണം തൃപ്തികരമാണെന്ന് കുമാറിന്‍റെ ഭാര്യ സജിനി പറഞ്ഞു .

ജൂലൈ 25-നാണ് കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്ബിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് കുമാറിന്റെ കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *