ക്ഷേ​ത്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ത്കാ​ര​ത്തി​ല്‍ മ​ദ്യം വി​ള​മ്ബി ബി​ജെ​പി നേ​താ​വ്

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി എം​എ​ല്‍​എ നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍ ന​ട​ത്തി​യ സ​ത്ക്കാ​ര​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം മ​ദ്യ​വും വി​ള​മ്ബി​യ​ത് വി​വാ​ദ​മാ​കു​ന്നു. ഹ​ര്‍​ദോ​യി​ലെ ശ്രാ​വ​ണ ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച്‌ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് മ​ദ്യം വി​ള​മ്ബി​യ​ത്. ഭ​ക്ഷ​ണ​പ്പൊ​തി​ക്കൊ​പ്പം ഒ​രോ കു​പ്പി മ​ദ്യ​മാ​ണ് ന​ല്‍​കി​യ​ത്.

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും മ​ദ്യ​ക്കു​പ്പി​യ​ട​ങ്ങി​യ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​ക്കി​യാ​ണ് മ​ദ്യം വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്ത് വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷ​ത്തു​ള​വ​രു​ള്‍​പ്പെ​ടെ വി​മ​ര്‍​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി.

നി​തി​ന്‍റെ പി​താ​വ് ന​രേ​ഷ് അ​ഗ​ര്‍​വാ​ളും സ​ത്കാ​ര​ത്തി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ന​രേ​ഷ് അ​ഗ​ര്‍​വാ​ള്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ബി​ജെ​പി എം​പി അ​ന്‍​ഷു​ള്‍ വ​ര്‍​മ ഇ​തേ​ക്കു​റി​ച്ച്‌ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *