ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ല ശബരിമല: ഹൈക്കോടതി

കൊച്ചി : ശബരിമല ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ലെന്ന് ഹൈക്കോടതി. അത് ഭക്തരുടെ സ്ഥലമാണെന്നും കോടതി പറഞ്ഞു.ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചതില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.

ബാഹ്യശക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതില്ലേ. ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെയും പോലിസിന്റെയും തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. കേസുകള്‍ ബുധനാഴ്ച്ച പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *