കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം.


ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു. കൊല്ലം ബൈപ്പാസ് പദ്ധതിയുടെ പിതൃത്വം സ്വന്തമാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്പോള്‍ ആണ് പ്രധാനമന്ത്രിയെ രംഗത്തിറക്കി ബിജെപി വിവാദങ്ങള്‍ പുതിയ വഴിക്ക് തിരിച്ചു വിട്ടിരിക്കുന്നത്.




Sharing is Caring