അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്; കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രധാന വിധി


ദില്ലി: അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി റദ്ദാക്കി. എന്നാല്‍ വര്‍മ്മയ്‌ക്കെതിരായ പരാതികള്‍ ഒരാഴ്ചക്കകം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ സമിതിയുടെ തീരുമാനം വരുന്നത് വരെ അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ എന്ന നിലയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുണ്ടാകില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌യുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും, എല്‍ നാഗേശ്വര്‍ റാവുവിന് താത്കാലിക ഡയറക്റ്ററുടെ ചുമതല കൈമാറുകയും ചെയ്ത് കൊണ്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം പുറത്ത് ഇറക്കിയ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അലോക് വര്‍മ്മയ്ക്ക് എതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.




Sharing is Caring