കൊച്ചി: സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ റേറ്റിന് നഗരത്തില്‍ ഹാഷിഷും, കഞ്ചാവും വിറ്റഴിച്ചിരുന്ന രണ്ടംഗ സംഘം കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി. പള്ളരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും കരിമുഗളില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ രാജന്‍ സെല്‍വം (37) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും വില്‍പനയ്ക്കായി തയ്യാറാക്കിയ നിലയിലുള്ള നിരവധി പാക്കറ്റ് ഹാഷിഷും, കഞ്ചാവും, ലഹരി വസ്തുക്കള്‍ വിറ്റഴിച്ച് കിട്ടിയ 49500 രൂപ, ഇല്‌ട്രോണിക്ക് ത്രാസ് തുടങ്ങിയവ കണ്ടെടുത്തു.ഡിസിപി ജെ ഹിമേന്ദ്രനാഥിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിക്കുന്ന ഹാഷിഷും കഞ്ചാവും, രാജന്‍ സെല്‍വത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ നഗരത്തില്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ലഹരി ഉപഭോഗ്ക്താക്കള്‍ക്കിടയില്‍ എത്തിച്ചിരുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ അനന്ത ലാല്‍, ഷാഡോ എസ്‌ഐ എബി വിബിന്‍, ഷാഡോ പൊലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.












