കോട്ടയത്ത് ആശങ്ക; ഏറ്റുമാനൂരില്‍ കൊവിഡ് രോഗികളേറുന്നു, മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരിക്കും രോഗം

കോട്ടയം: കോട്ടയത്ത് കൊവിഡ് ആശങ്കയേറുന്നു. ഏറ്റുമാനൂരിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67പേരില്‍ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 47 സമ്പിളുകളാണ് പോസ്റ്റീവായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഗൈനക്കോളജി വാർഡിലെ പരിശോധനയിലാണ് രോഗംകണ്ടെത്തിയത്. അതേസമയം, മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഡോക്ടർമാരുടെ എണ്ണം 55 ആയി.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരിൽ കടകൾ വീണ്ടും അടയ്ക്കും. പച്ചക്കറി മൊത്ത വ്യാപാര ശാലയിലെ ജീവനക്കാരിൽ വലിയൊരു വിഭാഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ ഏറ്റുമാനൂർ മുനിസിപ്പൽ അധികൃതര്‍ നിർദ്ദേശം നല്‍കിയത്. ടൗണിലെ പലചരക്ക്, പച്ചക്കറി, മരുന്ന്, ഹോട്ടൽ,ബേക്കറി എന്നിവ ഒഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങൾ ചൊവ്വാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് കൂടിയാണ് അടച്ചിടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *