കാ​മു​ക​നെ 25 ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; കെ​നി​യ​ന്‍ സു​ന്ദ​രി​ക്ക് വ​ധ​ശി​ക്ഷ

ആ​ണ്‍​സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കെ​നി​യ​ന്‍ സു​ന്ദ​രി​ക്ക് വ​ധ​ശി​ക്ഷ. സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ള്ള റൂ​ത്ത് ക​മാ​ന്‍​ഡെ​യ്ക്കാ​ണു കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കാ​മു​ക​നാ​യി​രു​ന്ന ഫ​രി​ദ് മു​ഹ​മ്മ​ദി​നെ 25 ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണു ശി​ക്ഷ. കേ​സി​ല്‍ ഇ​വ​ര്‍ കു​റ്റ​ക്കാ​രി​യാ​ണെ​ന്നു മേ​യി​ല്‍ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

നി​രാ​ശ​യി​ലാ​ഴു​ന്പോ​ള്‍ കാ​മു​ക​നെ​യോ കാ​മു​കി​യെ​യോ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന സ​ന്ദേ​ശം യു​വ​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് താ​ന്‍ ഈ ​ശി​ക്ഷ വി​ധി​ക്കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജെ​സി ലെ​സി​റ്റ് വി​ധി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി. റൂ​ത്തി​ന്‍റെ ശി​ക്ഷ ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​ണെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കു​റ്റ​പ്പെ​ടു​ത്തി. വ​ധ​ശി​ക്ഷ​യ്ക്കു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കെ​നി​യ​യി​ല്‍, 1987-നു​ശേ​ഷം ആ​രെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധ​യേ​രാ​ക്കി​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *