ലി​വ​ര്‍​പൂ​ള്‍ ഗോ​ള്‍​കീ​പ്പ​ര്‍ ഡാ​നി വാ​ര്‍​ഡ് ലെ​സ്റ്റ​ര്‍ സി​റ്റി​യി​ലേ​ക്ക്

ലി​വ​ര്‍​പൂ​ളി​ന്‍റെ ഗോ​ള്‍​കീ​പ്പ​ര്‍ ഡാ​നി വാ​ര്‍​ഡ് ഇ​നി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​ക്കാ​യി ക​ളി​ക്കും. താ​ര​വു​മാ​യി നാ​ലു വ​ര്‍​ഷ​ത്തെ ക​രാ​ര്‍ ഒ​പ്പി​ട്ട​താ​യി ക്ല​ബ്ബു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു.

വാ​ര്‍​ഡി​നെ വാ​ങ്ങാ​ന്‍ ലെ​സ്റ്റ​ര്‍ മു​ട​ക്കി​യ തു​ക ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, 16.41 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ മു​ട​ക്കി​യാ​ണ് വാ​ര്‍​ഡി​നെ ലെ​സ്റ്റ​ര്‍ വാ​ങ്ങി​യ​തെ​ന്ന് ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2012-ല്‍ ​റെ​ക്സ്ഹാ​മി​ല്‍​നി​ന്നാ​ണ് വാ​ര്‍​ഡ് ലി​വ​ര്‍​പൂ​ളി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷം വ​ള​രെ കു​റ​ച്ചു ക​ളി​ക​ളി​ല്‍ മാ​ത്ര​മാ​ണ് വാ​ര്‍​ഡി​ന് ലി​വ​ര്‍​പൂ​ളി​ന്‍റെ ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​ടം​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

ഓ​ഗ​സ്റ്റ് പ​ത്തി​ന് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​മാ​യാ​ണ് ലെ​സ്റ്റ​റി​ന്‍റെ അ​ടു​ത്ത പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *