അവിശ്വാസ പ്രമേയം: 126 അനുകൂല വോട്ടുകള്‍, സര്‍ക്കാരിനൊപ്പം 325 അംഗങ്ങള്‍


സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായില്ല. പ്രമേയത്തിന് അനുകൂലമായി 126 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരായി 325 വോട്ടുകളാണ് ലഭിച്ചത്. ആരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നില്ല.


പ്രമേയം പാസാവില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പോരായ്മകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ നീക്കം വിജയംകണ്ടു. 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമെന്ന നീക്കത്തിനും അവിശ്വാസപ്രമേയ ചര്‍ച്ച ഫലംകണ്ടു.




Sharing is Caring