കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ബിജുവും സഹായി പൗലോസുമാണ് പിടിയിലായത്.

വൈത്തിരി പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്ന് കിലോ പന്നിയിറച്ചിയും ഒന്‍പത് തിരകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *