വനഭൂമിയില്‍നിന്ന് മരം മുറിച്ചു: കെ.എം. മാണിയുടെ മരുമകനെതിരേ കേസ്

വയനാട് ചെതലയത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍നിന്ന് മരം മുറിച്ചു കടത്തിയ സംഭവത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിയുടെ മരുമകനെതിരേ വനംവകുപ്പ് കേസെടുത്തു. മാണിയുടെ മരുമകന്‍ രാജേഷ്, പിതൃസഹോദരന്‍, പ്ലാന്‍റേഷന്‍ ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

പാന്പ്ര കോഫി പ്ലാന്‍റേഷനു സമീപത്തെ നിക്ഷിപ്ത വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്. ഇരുന്നൂറോളം മരങ്ങളാണ് മുറിച്ചത്. സംഭവത്തില്‍ പ്ലാന്‍റേഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.

2012-ലാണ് വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുത്തത്. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *