കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി

ദേ​ശീ​യ​പാ​ത​യി​ലെ ത​ട​സ​ങ്ങ​ള്‍ കാ​ര​ണം ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ക​ണ്ടെ​യ്ന​റു​ക​ള്‍​ക്ക് മാ​ഹി ക​ട​ക്കാ​നാ​യി​ല്ല. തിങ്കളാഴ്ച ഉ​ച്ച​യ്ക്കാ​ണ് മാ​ഹി അ​തി​ര്‍​ത്തി​യാ​യ അ​ഴി​യൂ​രി​ല്‍ പോ​ലീ​സ് കാവലില്‍ എത്തിയ രണ്ടു കണ്ടെയ്നറുകളാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്.

മാ​ഹി ഭാ​ഗ​ത്തെ പൂ​ഴി​ത്ത​ല മു​ത​ല്‍ മാ​ഹി പാ​ലം വ​രെ​യു​ള്ള റോ​ഡി​ലെ ത​ട​സ​ങ്ങ​ളാണ് കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങാന്‍ കാരണം. ലോ​റി ജീ​വ​ന​ക്കാ​ര്‍ മാ​ഹി പോ​ലീ​സി​നെ ഇക്കാര്യം അ​റി​യി​ച്ചെ​ങ്കി​ലും ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​ക്കി​ട്ടാ​ത്ത​തി​നാ​ല്‍ കണ്ടെയ്നറുകള്‍ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

മാഹിയില്‍ ദേ​ശീ​യപാ​ത​യി​ലെ സ്റ്റാ​ച്യു ജം​ഗ്ഷ​ന് സ​മീ​പം ജെ.എ​ന്‍. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ല​യ​ത്തി​ന് മു​ന്നി​ലെ ന​ട​പ്പാ​ത​യു​ടെ കൈ​വ​രി​ക​ള്‍ പൊ​ളി​ച്ചു മാ​റ്റു​ക​യും സ​മീ​പത്ത് ത​ന്നെ​യു​ള്ള ഒ​രു വൈ​ദ്യു​തി തൂ​ണും നീ​ക്കം ചെ​യ്‌​താ​ല്‍ മാ​ത്ര​മേ ലോ​റി​ക​ള്‍​ക്ക് ക​ട​ന്നുപോ​കു​വാ​ന്‍ സാധിക്കൂ.

തടസങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ജീ​വ​ന​ക്കാ​ര്‍ മാ​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. മാ​ഹി പോ​ലീ​സ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വൈ​ദ്യു​തി വ​കു​പ്പും അ​നാ​സ്ഥ തുടരുകയാണ്.

ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​നാ​ണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എ​യ്റോ ബ്രി​ഡ്ജു​മാ​യി ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ള്‍ ചെ​ന്നൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *