എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവം ന്യായീകരിക്കാനാവാത്തതാണെന്നും എസ്ഡിപിഐ. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

മുസ്ലീം ഭീകരവാദ സംഘടനയായ എസ്ഡിപിഐയില്‍പ്പെട്ടവരാണ് ഈ കൊലപാതകത്തിന് പിന്നിലുള്ളതെന്ന് എം സ്വരാജ് എംഎല്‍എ ആരോപിച്ചിരുന്നു. എസ്ഡിഐയുടെ പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണ് ഇതിന് പിന്നിലെന്നും മറ്റ് ജില്ലകളില്‍ നിന്നെത്തിയവരും അക്രമ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *