കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം; മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ വ​സ​തി​യി​ല്‍ യോ​ഗം

ന്യൂ​ഡ​ല്‍​ഹി: ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണം നി​ല​നി​ല്‍​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​രി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വിഷയം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ വ​സ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗം. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ക​ര​ണ്‍ സിം​ഗ്, ഗു​ലാം ന​ബി ആ​സാ​ദ്, പി. ​ചി​ദം​ബ​രം, അം​ബി​ക സോ​ണി, ഗു​ലാം അ​ഹ​മ്മ​ദ് മി​ര്‍ തു​ട​ങ്ങി​യ​വാ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.പി​ഡി​പി​യു​മാ​യി ചേ​ര്‍​ന്ന സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്കം. പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ല്‍​നി​ന്നു ബി​ജെ​പി പി​ന്‍​മാ​റി​യ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി രാ​ജി​വ​ച്ച​ത്.

87 സീ​റ്റുള്ള കാ​ഷ്മീ​രില്‍ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ന്‍ 44 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. കോ​ണ്‍​ഗ്ര​സി​ന് 12 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. പി​ഡി​പി​ക്കു 28 സി​റ്റു​ക​ളും. സി​പി​ഐ​യെ​യും മ​റ്റ് നാ​ല് പേ​രെ കൂ​ടിയും ചേ​ര്‍​ത്ത് സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. സി​പി​ഐക്ക് ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ബി​ജെ​പി​ക്ക് 25 സീ​റ്റു​ക​ളു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *