News Sections: World
-
മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചതായി റിപ്പോർട്ട്
മെക്സിക്കോയിലെ സാൻമാറ്റിയോ അറ്റെൻകോ മുല്സിപ്പാലിറ്റിയില് സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചതായി റിപ്പോർട്ട്.പൈലറ്റും സഹപൈലറ്റുമുള്‍പ്പെടെ 10 പേർ വിമാനത്തിലുണ്ടായിരുന്നതായി സംസ്ഥാന സിവില്‍ പ്രൊട്ടക്ഷൻ കോർഡിനേറ്റർ അഡ്രിയാൻ ഹെർനാൻഡസ് റോമിയോ പറഞ്ഞു.എന്നാല്‍ മരിച്ചവരെ…
-
ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര്യയുടെയും മരണത്തിൽ മകന് നിക്ക് റെയ്നര്‍ അറസ്റ്റില്‍
ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന് നിക്ക് റെയ്നര്‍ അറസ്റ്റില്‍. റെയ്നറെയും മിഷേലിനെയും നിക്ക് കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള…
-
സിഡ്നി ഭീകരനെന്ന് തെറ്റിദ്ധരിച്ച് പാകിസ്താൻ വംശജന് നേരെ സൈബറാക്രമണം
ഓസ്ട്രേലിയയെ നടുക്കിയ സിഡ്നി വെടിവെപ്പിന് പിന്നാലെ ഭീകരന്റെ അതേ പേരുള്ള പാകിസ്താൻ വംശജന് നേരെ കടുത്ത സൈബറാക്രമണം. ആക്രമണം നടത്തിയ ഭീകരനെന്ന് തെറ്റിദ്ധരിച്ചാണ് സൈബറാക്രമണം. പാകിസ്താനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ നവീദ് അക്രം എന്നയാൾക്കാണ്…
-
നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം യുക്രെയ്ൻ ഉപേക്ഷിച്ചതായി സെലൻസ്കി
പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം യുക്രെയ്ൻ ഉപേക്ഷിച്ചതായി പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചു.റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യുകയാണ്. പകരമായി പാശ്ചാത്യ ശക്തികള്‍ യുക്രെയ്ന് സുരക്ഷാ ഉറപ്പുകള്‍ നല്‍കും. അമേരിക്കൻ പ്രതിനിധികളുമായി…
-
ഒമാനിലെ ജ്വല്ലറിയില്‍ ഭിത്തി തുരന്ന് വന്‍ സ്വര്‍ണക്കവര്‍ച്ച
ഒമാനിലെ ജ്വല്ലറിയില്‍ ഭിത്തി തുരന്ന് വന്‍ സ്വര്‍ണക്കവര്‍ച്ച. മസ്കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്ന് ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്.സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര് പിടിയിലായി. ടൂറിസ്റ്റ് വിസയിലെത്തിയവരാണ് പിടിയിലായത്.…
-
സിഡ്നിയില്‍ ഭീകരാക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നേതന്യാഹു
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഓസ്ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ഓസ്ട്രേലിയ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന…
-
ഓസ്ട്രേലിയയിൽ ഉണ്ടായ വെടിവയ്പില്‍ 15 പേർ കൊല്ലപ്പെട്ടെന്ന് പോലീസ്
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ചയുണ്ടായ വെടിവയ്പില്‍ 15 പേർ കൊല്ലപ്പെട്ടെന്ന് പോലീസ്. അക്രമികള്‍ അച്ഛനും മകനുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.നാല്‍പ്പതിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബോണ്ടി കടല്‍തീരത്ത് ജൂതവിഭാഗത്തിൻ്റെ ഹനൂക്ക ആഘോഷത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമികളിലൊരാള്‍ മരിച്ചു.…
-
തായ്ലൻഡ്- കംബോഡിയ അതിർത്തി സംഘർഷം:ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ്
തായ്ലൻഡ്- കംബോഡിയ അതിർത്തി സംഘർഷത്തിന് പരിഹാരമാകുന്നു. വെടിനിർത്തൽ പുതുക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഡോണൾഡ് ട്രംപ്. തായ്ലൻഡ്- കമ്പോഡിയൻ പ്രധാനമന്ത്രിമാരുമായി അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചു.ജനവാസമേഖലകൾ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും ആരോപിക്കുന്നതിനിടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം…
-
ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിത നികുതി പിരിക്കാന്‍ ചൈന
ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിത നികുതി(വാറ്റ്) പിരിക്കാന്‍ ചൈന. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിലെത്തും. ഇതോടെ കോണ്ടത്തിന് മുമ്പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നല്‍കേണ്ടിവരും.…
-
ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദി അറസ്റ്റിൽ
മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദി അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനുഷ്യവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവേയാണ് സുരക്ഷാസേന നർഗീസിനെയും…

Local News

















