അമേരിക്ക പിടിച്ചെടുത്ത ഇറേനിയൻ ചരക്കുകപ്പലുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ചൈന


മിസൈലുകള്‍ നിർമിക്കുന്നതിനുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച്‌ ഗള്‍ഫില്‍ വച്ച്‌ അമേരിക്ക പിടിച്ചെടുത്ത ഇറേനിയൻ ചരക്കുകപ്പലുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ചൈന.മറ്റൊരു രാജ്യത്തിന്റെ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്.


കപ്പലുമായി യാതൊരുതരത്തിലും ചൈനയ്ക്ക് ബന്ധമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് പ്രതിനിധി നിക്കി ഹേലിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.യുഎസ് പിടിച്ചെടുത്ത കപ്പല്‍ ചൈനയില്‍നിന്ന് ഇറാനിലേക്ക് പോയതാണെന്നും മിസൈല്‍ നിർമാണത്തിനാവശ്യമായ രാസവവസ്തുക്കളാണ് കപ്പിലുള്ളതെന്നും നേരത്തേ നിക്കി ഹേലി ആരോപിച്ചിരുന്നു.


നേരത്തേ, ഇറാന് ആയുധങ്ങള്‍ നിർമിക്കുന്നതിനാവശ്യമായ സഹായം നല്‍കിയാല്‍ ചൈനയ്ക്കെതിരേ ശക്തമായ ഉപരോധം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.അതേസമയം, പിടിച്ചെടുത്ത കപ്പല്‍ പൂർണമായി യുഎസ് നശിപ്പിച്ചെന്ന് ഇറാൻ സൈന്യം ആരോപിച്ചു.



Sharing is Caring