ലഡാക്ക് യാത്ര റദ്ദാക്കി രാത്രി തന്നെ തൃശൂരിൽ തിരികെയെത്തും;കേന്ദ്രമന്ത്രി സുരേഷ് ഗോപി


തൃശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ 9 മരണം സ്ഥിരീകരിച്ചു.പത്ത് പേരുടെ നില ​ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.ലഡാക്ക് യാത്ര റദ്ദാക്കി രാത്രി തന്നെ തൃശൂരിൽ തിരികെയെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി .മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരമാണ് ലഭ്യമായത്. ഇന്ന് ഉച്ചക്ക് ഡൽഹിയിൽ എത്തിയതേയുള്ളൂ. ലഡാക്ക് യാത്ര റദ്ദാക്കി ഞാൻ ഉടൻ തൃശൂരിൽ തിരികെയെത്തും.


യാത്ര മാറ്റി തൃശൂരിലെത്താൻ പ്രധനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു. പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റിയുള്ള ലഭ്യമായ വിവരം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.തിരിച്ച് മണ്ഡലത്തിലേക്ക് പോവുകയാണ്. 9 പേർ മരണപ്പെട്ടു. ഇനിയും മരണ സംഖ്യ ഉയർന്നേക്കാം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കുള്ള സുരക്ഷയും ഉറപ്പാക്കണം. അവരും മനുഷ്യരാണ്, അവർക്കും ഒരു അപകടവും വരാൻ പാടില്ല. ദുഃഖത്തിൽ പങ്കുചേരുന്നു. ഇന്ന് രാത്രി തന്നെ സംഭവ സ്ഥലത്തെത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. ലൈസെൻസി മുണ്ടക്കോട് സതീശൻ എന്നയാളും അപകടത്തിൽ പെട്ടിട്ടുണ്ട്.അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.



Sharing is Caring