യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം


യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂര്‍ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു.


പരിക്കേറ്റ ഏഴുപേര്‍ ചികിത്സയിലാണ്. ട്രക്ക് സ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ ആകെ 12 പേരുണ്ടായിരുന്നു. അവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗ്യാനഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.




Sharing is Caring