News Sections: World
-
ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു
ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇസ്തിഖ്ലാല് ഹൈവേയിലായിരുന്നു അപകടം. 32 വയസുകാരിയാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല. റോഡില്‍ ഒരു…
-
യുകെയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെക്കുറിച്ച് വിവാദപരാമശങ്ങള്‍ നടത്തിയ ആഭ്യന്തര സെക്രട്ടറി രാജിവച്ചു
ബ്രിട്ടണില്‍ രാഷ്ട്രീയ- സാമ്ബത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ യുകെ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രാവര്മാന് സ്ഥാനം രാജിവച്ചു.സര്‍ക്കാരിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് അറിയിച്ചായിരുന്നു രാജി. സുയെല്ല രാജിക്കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന് കൈമാറി. ഒരാഴ്ചയ്ക്കിടെ ലിസ് ട്രസ്…
-
പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടികളെ അമ്മയുടെ സാന്നിധ്യത്തില്‍ തട്ടിക്കൊണ്ടുപോയി; കേസെടുക്കാന്‍ വിസമ്മതിച്ച് പോലീസ്
കൗമാരക്കാരായ രണ്ട് സഹോദരമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച് പോലീസ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും ഹിന്ദു പെണ്‍കുട്ടികളെ കാണാതായതോടെ അമ്മ പരാതിയുമായി എത്തിയെങ്കിലും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്…
-
ഇന്ത്യന്‍ പൗരന്മാര് അടിയന്തരമായി യുക്രൈന് വിടണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി ഉക്രൈന് വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി. റഷ്യ-ഉക്രൈന് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.…
-
റഷ്യന്‍ സൈനിക വിമാനം തകർന്ന് വീണ് നാലു പേര് മരിച്ചു
തെക്കന്‍ റഷ്യന്‍ നഗരമായ യെസ്കിലെ ജനവാസ മേഖലയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാലു പേര് മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. എഞ്ചിന് തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എസ്…
-
നൈജീരിയയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 600ന് മുകളിലായി
മാസങ്ങളായി തുടരുന്ന പ്രളയത്തില്‍ നൈജീരിയയില്‍ മരിച്ചവരുടെ എണ്ണം 600ന് മുകളിലായി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 13 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജൂലൈ മുതല്‍ കനത്ത മഴയാണിവിടെ. 36 സംസ്ഥാനങ്ങളില്‍ 31 ലും പ്രളയം ബാധിച്ചു.…
-
ഉഗാണ്ടയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നു; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ സെൻട്രൽ ഉഗാണ്ടയിലെ മുബെൻഡെ, കസാൻഡ ജില്ലകളിൽ രോഗം പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉടൻ അവതരിപ്പിക്കുമെന്ന് യോവേരി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി. ഉഗാണ്ടയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നു. രോഗവ്യാപനത്തിന്റെ…
-
സൈന്യം പരിശീലനം കടുപ്പിക്കും, യുദ്ധ തയ്യാറെടുപ്പ് പൂര്‍ണതോതിലാക്കും;ഷി ജിന്‍പിങ്
ചൈനീസ് സൈന്യം പരിശീലനം കടുപ്പിക്കുമെന്നും അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണ തോതിലാക്കുമെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ്.ഏതു പോരിലും സൈന്യത്തന്റെ ജയം ഉറപ്പാക്കുമെന്ന്, പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഷി പറഞ്ഞു. അറുപത്തിമൂന്നു പേജുള്ള…
-
പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന് ജോ ബൈഡൻ
പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യോജിപ്പില്ലാത്ത ആണവായുധങ്ങൾ കൈയ്യിൽ വെച്ചിരിക്കുന്ന അപകടകാരികളായ രാഷ്ട്രങ്ങളിലൊന്നാണ് അത് എന്ന് ബൈഡൻ പറഞ്ഞു.വാഷിംഗ്ടണിൽ നടന്ന കോൺഗ്രസ് ക്യാമ്പെയ്ൻ കമ്മിറ്റി റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 കാരിയെ പോലീസ് തല്ലിക്കൊന്നു
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ കൊന്നൊടുക്കി പോലീസ്. മഹ്സ അമിനി എന്ന 22 കാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങുന്നവരെയാണ് സുരക്ഷാ സേന അതിക്രൂരമായി കൊലപ്പെടുത്തുന്നത്.ഇതുവരെ 28 ഓളം കുട്ടികള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടതായാണ്…

Local News















