സൗദി അറേബ്യയില്‍ വീണ്ടും ഇറാൻ്റെ ആക്രമണശ്രമം. ആക്രമണം പ്രതിരോധത്തിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു.സൗദിയിലെ അല്‍ ഖർജ് പട്ടണത്തിലെ റെസിഡൻഷ്യല്‍ മേഖലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ടാമത്തെയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. പരിക്കേറ്റവർ ബംഗ്ലാദേശ് സ്വദേശികളാണ്.
മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശുചീകരണ ജോലികള്‍ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈലിൻ്റെ ഭാഗം വീണത്. അല്‍ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ഇന്ത്യക്കാരൻ്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

‘ആക്രമണത്തില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമായ രണ്ട് പേർ കൊല്ലപ്പെടുകയും 12 ബംഗ്ലാദേശി സ്വദേശികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, കൂടാതെ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി,’ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.













