റഷ്യന്‍ സൈനിക വിമാനം തകർന്ന് വീണ് നാലു പേര്‍ മരിച്ചു

തെക്കന്‍ റഷ്യന്‍ നഗരമായ യെസ്‌കിലെ ജനവാസ മേഖലയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു.

എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എസ് യു 34 യുദ്ധ വിമാനമാണ് പരിശീലന പറക്കലിനിടെ തകര്‍ന്നു വീണതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വന്‍ തീപിടിത്തത്തില്‍ ബഹുനില കെട്ടിടത്തിലെ അഞ്ചു നിലകള്‍ കത്തിനശിച്ചു. പൈലറ്റുമാര്‍ സുരക്ഷിതമായി പുറത്തുചാടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *