കാക്കലഹള മികച്ച നാടകം

കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് വടകര ടൗൺഹാളിൽ വച്ചു നടന്ന ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്രനാടകം “കാക്കലഹള ” ഒന്നാം സ്ഥാനവും A ഗ്രേഡും നേടി.

നവംബർ മാസം കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട സ്കൂളിന്റെ കാക്കലഹള കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മനുഷ്യൻ പ്രകൃതിയിൽ കൊണ്ടിടുന്ന മാലിന്യങ്ങൾ കാക്കകൾ തിരിച്ച് മനുഷ്യരിലേക്ക് എത്തിക്കുകയും, ഭൂമി മലിനമാക്കി പകർച്ചവ്യാധികൾ പരത്തുന്ന മനുഷ്യന്റെ ജീവിത രീതിക്കെതിരെ കാക്കകൾ ശക്തമായ താക്കീത് നൽകുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.

ഭൂമി മലിനമാക്കാതെ സംരക്ഷിക്കേണ്ടതിന്റെ പ്രത്യേകത പ്രേക്ഷകരിലേക്കെത്തിക്കുകയാണ് കാക്കലഹള നാടകത്തിലൂടെ. നാടകത്തിൽ കുട്ടി ശാസ്ത്രഞ്ജയായി വേഷമിട്ട എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ദേവതീർത്ഥ മികച്ച നടിക്കുള്ള അവാർഡ് നേടി. കാക്കലഹള നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരി മികച്ച സംവിധായകനായും തിരഞ്ഞെടുത്തു.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ശാസ്ത്ര നാടക മത്സരങ്ങൾ നടന്നിരുന്നില്ല. നിരവധി തവണ സംസ്ഥാന ദേശീയ ശാസ്ത്ര നാടക മത്സരങ്ങളിൽ വിജയികളായ വിദ്യാലയമാണ് മേമുണ്ട സ്കൂൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *