News Sections: topnews
-
കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്തു
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. തേവരെ പൊലീസ് ആണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട് അനീഷിനെതിരെ പുതുതായി എടുത്ത കേസുകളിലാണ്…
-
പാലക്കാട് കൂട്ടുപാതയിൽ വെച്ച് സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു
സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ…
-
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ ഉൾപ്പടെ 29 പ്രതികളാണുള്ളത്.ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ…
-
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്.ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.ഊർമിള ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഇവരെ…
-
മുഖ്യമന്ത്രിയും മന്ത്രിമാരും ജന്മിയും കുടിയാന്മാരെയും പോലെയാണ് കേരള ഭരണം മുന്നോട്ടു പോകുന്നത്;കെ. മുരളീധരന്
മുഖ്യമന്ത്രിയും മന്ത്രിമാരും ജന്മിയും കുടിയാന്മാരെയും പോലെയാണ് കേരള ഭരണം മുന്നോട്ടു പോകുന്നതെന്ന് കെ. മുരളീധരന് എം. പി പറഞ്ഞു. തലശ്ശേരി പാരീസ് പ്രസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം…
-
വിയ്യൂർ ജയിലിലെ സംഘർഷത്തിൽ മർദ്ദനമേറ്റെന്ന പരാതിയിൽ കൊടി സുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊടിസുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.ഇന്നലെ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ അവശതകൾ ഉണ്ടെന്ന് കൊടി…
-
ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല;ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴ അടച്ചു തീർത്ത വാഹനങ്ങൾക്ക്…
-
ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം
ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ധൂര്‍ത്താരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം…
-
മാനവീയം വീഥിയിൽ സഹോദരന്മാരെ വളഞ്ഞിട്ടുതല്ലിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
മാനവീയം വീഥിയിൽ കലാപരിപാടിക്കിടെ സഹോദരന്മാരെ സംഘംചേർന്ന് വളഞ്ഞിട്ടുതല്ലിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തൈക്കാട് മേലാറന്നൂർ സ്വദേശി ശിവ(19)യെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിലുണ്ടെന്നുകരുതുന്ന മൂന്നുപേർ കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച പുലർച്ച 1.30…
-
തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്
രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക്…

Local News


















