ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം


ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ധൂര്‍ത്താരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷം.


സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കര്‍മഹാദേവനും, കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.
പ്രധാനവേദിയായ കനകക്കുന്നില്‍ ഞായറാഴ്ച ഒരു ലക്ഷം പേര്‍ എത്തിയെന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷവും കേരളീയം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.




Sharing is Caring