മുസ്ലിം ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് പാണക്കാടെത്തും. കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷനായി മലപ്പുറത്ത് എത്തുന്ന നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ മുസ്ലിം ലീഗില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനം.













