മുഖ്യമന്ത്രിയും മന്ത്രിമാരും ജന്മിയും കുടിയാന്‍മാരെയും പോലെയാണ് കേരള ഭരണം മുന്നോട്ടു പോകുന്നതെന്ന് കെ. മുരളീധരന്‍ എം. പി പറഞ്ഞു. തലശ്ശേരി പാരീസ് പ്രസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കര്‍ണാടകത്തില്‍ ബി. ജെ. പി ക്കൊപ്പം നില്‍ക്കുന്ന ജനതാദള്‍ എസിനെ കേരള മന്ത്രി സഭയില്‍ തുടരാനനുവദിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ ബി. ജെ. പി – സി.പി.എം അന്തര്‍ധാരയാണ് വ്യക്തമാകുന്നത്.
കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചും , പെന്‍ഷന്‍ ലഭിക്കാതെയും സബ്‌സിഡി എടുത്തു കളഞ്ഞും ഒരു ഭാഗത്ത് ജനങ്ങളെ പിഴിയുമ്പോഴാണ് കോടികള്‍ ധൂര്‍ത്തടിച്ച് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.കെ. എസ്. ആര്‍. ടി ബസിന്റെ പകുതി ഭാഗം മുഖ്യമന്ത്രിക്കും ബാക്കി പകുതി മന്ത്രിമാര്‍ക്കായി ഒരുക്കിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. പരിപാടിയില്‍ ഡി. സി സി ജനറല്‍ സെക്രട്ടറി അഡ്വ സി. ടി സജിത്ത് അധ്യക്ഷനായി. എ. ഐ. സി, സി അംഗം വി. എ നാരായണന്‍ , കെ. പി. സി. സി ജനറല്‍ സെക്രട്ടറി അഡ്വ പി. എം. നിയാസ്, സജീവ് മാറോളി , അഡ്വ സി. ജി. അരുണ്‍ , വി. സി പ്രസാദ്, അഡ്വ. ഷുഹൈബ്, എം. പി അസൈനാര്‍, എ ഷര്‍മ്മിള , മണ്ണയാട് ബാലകൃഷണന്‍ സംസാരിച്ചു.എം. പി അരവിന്ദാക്ഷന്‍ സ്വാഗതവുംകെ ശശിധരന്‍ നന്ദിയും പറഞ്ഞു














