News Sections: topnews
-
എറണാകുളത്ത് മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലാണ് നവകേരള സദസിന് ഇന്ന് തുടക്കമാകുക. തൃക്കാക്കര , പിറവം മണ്ഡലങ്ങളിൽ…
-
കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്
കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു…
-
പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം;4 എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ്…
-
പുതുവത്സരാഘോഷം :കണ്ണൂരിലെ കടലോര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഗതാഗത നിയന്ത്രണം
കണ്ണൂര്‍: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 31-ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. തലശേരി ഓവര്‍ബറീസ്ഫോളി, പയ്യാമ്പലം, ചാല്, മുഴപ്പിലങ്ങാട്, ധര്‍മടം, കുറുവ ബീച്ചുകളിലാണ്പൊലിസ് ഗതാഗത നിയന്ത്രണം…
-
ആലപ്പുഴയിൽ ഒന്നര വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു
ആലപ്പുഴയിൽ ഒന്നര വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളും മുറിവുകളുമാണ്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്.കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയിൽ നിന്നും അമ്മയുടെ ആൺസുഹൃത്തിൽ…
-
കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ്സ് നാളെയും മറ്റന്നാളും
കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.…
-
കുതിരാന്‍ പാലത്തില്‍ ഇന്നോവ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു
കുതിരാന്‍ പാലത്തില്‍ ഇന്നോവ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കോട്ടയം തിരുവല്ല സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവല്ല സ്വദേശിയായ ചെറിയാന് (72) ആണ്…
-
മാനവീയം വീഥിയിൽ പുതുവത്സരദിനത്തിൽ ശക്തമായ പൊലീസ് നിരീക്ഷണം
തിരുവനന്തപുരം മാനവീയം വീഥിയിൽ പുതുവത്സരദിനത്തിൽ ശക്തമായ പൊലീസ് നിരീക്ഷണമുണ്ടാകും. വീഥിയിലേക്കെത്തുന്ന എല്ലാവരെയും പൊലീസ് പരിശോധിക്കും.മഫ്തി പൊലീസ് പട്രോളിങ് നടത്തും. മദ്യപിച്ച് മോശമായി പെരുമാറുന്നവരെ കർശനമായി നേരിടും. അശ്രദ്ധയോടും മദ്യ പിച്ചും വാഹനമോടിക്കുന്നതുമായ എല്ലാവരുടേയും വാഹനങ്ങൾ…
-
പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം;പിന്നാലെ ഉത്തരവ് മരവിപ്പിച്ചു
പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 57 പേര്‍ക്കാണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആര്.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്കി. ആന്റണി രാജു രാജിവച്ച് കെ.ബി…
-
പാപ്പാഞ്ഞിയെ പൊളിക്കാനുള്ള ഉത്തരവ് അംഗീകരിക്കാനാകില്ല;ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒയുടെ നിര്‍ദേശത്തിനെതിരേ നാട്ടുകാര്‍
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് സജ്ജമാക്കിയ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച് നീക്കാന്‍ ഉത്തരവിറക്കി ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒയുടെ നിര്‍ദേശത്തിനെതിരേ നാട്ടുകാര്‍. എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നും അതിനാല്‍ പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്നും…

Local News

















