കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു


കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർഥി മിലി മോഹനാണ് മരിച്ചത്.വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ മറ്റ് രണ്ട് വിദ്യാർഥിനികള്‍ക്കും പരിക്കേറ്റു.


കസാഖിസ്ഥാനിലെ സെമി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.


പരിക്കേറ്റ ആഷിക ഷീജമിനി സന്തോഷ്, ബി. ജസീന എന്നിവർ ചികിത്സയിലാണ്. മിലി മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് എംബസി അധികൃതർ പറഞ്ഞു.



Sharing is Caring