സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലാണ് നവകേരള സദസിന് ഇന്ന് തുടക്കമാകുക.
തൃക്കാക്കര , പിറവം മണ്ഡലങ്ങളിൽ ഇന്നും തൃപ്പുണിത്തുറയിലും കുന്നത്തുനാടും നാളെയുമാണ് സദസ് നടക്കുക. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന സദസായതിനാൽ ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം പുതിയ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കും.

ആദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു മണിക്ക് സംസാരിക്കും. തുടർന്ന് 5 മണിക്കാണ് പിറവം മണ്ഡലത്തിലെ സദസ് നടക്കുക.













