News Sections: topnews
-
സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്ന് പി വി അൻവർ
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്ന് പി വി അൻവർ. സിപിഐഎം-ബിജെപി കൂട്ടുകെട്ട് നിലമ്പൂരിൽ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മതം പരിശോധിക്കുകയാണ് സിപിഐഎം. കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയാധിഷ്ഠിതമായി തെരഞ്ഞെടുപ്പിനെ…
-
നെടുമ്പാശ്ശേരിയിൽ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകിവീണു, വീടുകൾക്ക് കേടുപാട്
എറണാകുളം നെടുമ്പാശ്ശേരിയിൽ ശക്തമായ കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം. മേക്കാട് നാല് , ആറ് വാർഡുകളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. 250 ഓളം റബ്ബർ മരങ്ങൾ പൊട്ടിവീണു.നിരവധി വീടുകൾക്കും കേടുപാടുണ്ടായി. ജാതി, പ്ലാവിൻ തോട്ടം, കവുങ്ങുകൾ…
-
അതിതീവ്ര മഴ: തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു
തൃശൂര്‍ :സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ വിവിധയിടങ്ങളില്‍ അപകടവും നാശനഷ്ടങ്ങളും. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്. തൃശൂര്‍ അമല…
-
മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്പതു വയസുകാരിക്കായി തെരച്ചിൽ തുടരുന്നു
വയനാട് മാനന്തവാടിയിൽ കൊല്ലപ്പെട്ട പ്രവീണയുടെ കാണാതായ ഒമ്പത് വയസുകാരിയായ മകൾക്കായി തെരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ശക്തമായ മഴ തുടരുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.…
-
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും
കരുവന്നൂർ സഹകരബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. മുതിർന്ന സിപിഐഎം നേതാക്കളായ, എ.സി മൊയ്തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ…
-
കേരളത്തിൽ മഴ കനക്കുന്നു; എട്ടു ദിവസം നേരത്തെ എത്തി മൺസൂൺ
കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ…
-
ആറ് വിദ്യാർഥികൾ മാത്രം പ്രതികൾ; ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെയാണ് കുറ്റപത്രം സമപിച്ചത്. ആറ് വിദ്യാർത്ഥികളെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്. പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ…
-
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്കി ബിജെപി കൗണ്‍സിലര്‍
റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്കി പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന്…
-
മുത്തങ്ങ ചെക്പോസ്റ്റില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
വയനാട് മുത്തങ്ങ ചെക്പോസ്റ്റില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീറിനെ…
-
വീണ്ടും ആശങ്ക; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്ര
കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ്.ഉയര്‍ന്നുവരുന്ന ആരോഗ്യ ആശങ്കകള്‍ കണക്കിലെടുത്ത് കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു . പ്രാര്‍ത്ഥനാ യോഗങ്ങള്‍, സാമൂഹിക…

Local News


















