അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ മരിച്ചവരില്‍ പൈലറ്റ് ശാംഭവി പഥക്കും


അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ മരിച്ച അഞ്ച്പേരില്‍ ഒരാള്‍ ക്യാപ്റ്റൻ ശാംഭവി പഥക്.ഡല്‍ഹി ആസ്ഥാനമായുള്ള നോണ്‍-ഷെഡ്യൂള്‍ഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ, വിഎസ്‌ആർ വെഞ്ചേഴ്സില്‍ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു ശാംഭവി പഥക്. ശാംഭവി പറത്തിയ ലിയർജെറ്റ് 45 എന്ന ചെറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


എയർഫോഴ്സ് ബാല്‍ ഭാരതി സ്കൂളില്‍ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാംഭവി, ന്യൂസിലാൻഡ് ഇന്റർനാഷണല്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്ന് കൊമേഴ്ഷ്യല്‍ പൈലറ്റും ഫ്ലൈറ്റ് ക്രൂ പരിശീലനവും നേടി. മുംബൈ സർവകലാശാലയില്‍ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയില്‍ ബിരുദം നേടി.മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബില്‍ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി ചുമതലയെറ്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് നേടിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് ഫ്രോസണ്‍ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (എടിപിഎല്‍) ശാംഭവി നേടിയിരുന്നു.


സ്പൈസ് ജെറ്റ് ലിമിറ്റഡില്‍ നിന്ന് ഏവിയേഷൻ സെക്യൂരിറ്റി, ജോർദാൻ എയർലൈനില്‍ നിന്ന് ജെറ്റ് ഓറിയന്റെഷൻ പരിശീലനം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസൻസ്, സിവില്‍ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലാൻഡില്‍ നിന്ന് സിസിഎ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസൻസ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.



Sharing is Caring