News Sections: Thiruvananthapuram
-
കെ-റെയിൽ പദ്ധതിക്കെതിരെ ഇന്ന് യു ഡി എഫ് മാർച്ചും ധർണ്ണയും നടത്തും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇന്ന്. ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലും കെറെയില്‍ പാത കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ട്രേറ്റുകള്‍ക്കും മുന്നിലാണ് സമരം. രാവിലെ 10…
-
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ.
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവർഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തിൽ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി പറഞ്ഞു.…
-
ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു. കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി…
-
ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം; തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കായി നടത്തിയ സമഗ്ര ഓൺലൈൻ പരിശീലന പരിപാടി ഉദ്ഘാടനം…
-
ന്യൂനപക്ഷ ദിനാചരണം സ്പീക്കർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം; ന്യൂനപക്ഷ ദിനാചരണത്തിന്റെ ഉദ്ഘാടനം നിയമസഭാസ്പീക്കർ എം.ബി. രാജേഷ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഹജ്ജ്-വഖഫ് കായിക മന്ത്രി അബ്ദുറഹിമാൻ മുഖ്യാതിഥിയാകും.…
-
രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
തിരുവനന്തപുരം: രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്നപരിഹാരത്തിന് ഡോക്ടർമാരുടെ പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ചർച്ച നടത്തും. മന്ത്രിതല ചർച്ചയിലെ സർക്കാർ നിർദേശങ്ങൾ സംബന്ധിച്ചാണ് ഇന്നത്തെ ചർച്ച. കഴിഞ്ഞദിവസം…
-
പിജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
സമരം തുടരുന്ന പിജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു എന്നാൽ…
-
പിജി ഡോക്ടർമാരുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്; മെഡിക്കൽ കോളജുകൾ ഇന്ന് സ്തംഭിക്കും
പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സർജൻമാരും ഇന്ന് പണിമുടക്കും. മെഡിക്കൽ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.സമരം നടത്തുന്ന പി ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച്…
-
ഗവര്‍ണറുടെ പ്രതികരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം -കെ. സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയന് അയച്ച കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഭരണഘടനാ…

Local News

















