തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇന്ന്. ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.
സെക്രട്ടേറിയറ്റിന് മുന്നിലും കെറെയില്‍ പാത കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ട്രേറ്റുകള്‍ക്കും മുന്നിലാണ് സമരം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രതിഷേധം.

മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും. അനൂപ് ജേക്കബ് എംഎല്‍എ സമരപ്രഖ്യാപനം നടത്തും.
കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടക്കുന്ന മാർച്ച് രാവിലെ 9.30 യ്ക്ക് എരഞ്ഞിപ്പാലത്ത് നിന്ന് തുടങ്ങും. മാർച്ചും ധർണ്ണയും പി.കെ.കുഞ്ഞാലികുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്യും.എം.കെ.രാഘവൻ എം.പി, കെ.മുരളീധരൻ എം.പി,എം.കെ.മുനീർ എം.എൽ എ, കെ.കെ.രമ എം.എൽ എ എന്നീ യു.ഡി.എഫ് നേതാക്കൾ സംസാരിക്കും.













