News Sections: News
-
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
-
കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ പരാമര്‍ശം; രശ്മിക മന്ദാനയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്
കന്നഡിഗയായി അറിയപ്പെടാന്‍ താല്പര്യമില്ലാത്ത രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ പരാമര്‍ശത്തിന് പിന്നാലെ നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന…
-
ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ
ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ. ഈ തീരുമാനത്തിന്റെ പൂർണ്ണ ഫലങ്ങൾ ഉടനടി വ്യക്തമല്ലെങ്കിലും കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ഗാസയിലെ ഉപ്പുവെള്ളം നീക്കം ചെയ്യുന്ന പ്ലാന്റുകൾ പൂർണമായും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. 2 ദശലക്ഷത്തിലധികം ആളുകൾ…
-
ജസ്റ്റിന് ട്രൂഡോയുടെ പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
ജസ്റ്റിന് ട്രൂഡോയുടെ പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി ജസ്റ്റിന് ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.നേരത്തേ ബാങ്ക്…
-
പൈവളിഗെയിൽ തൂങ്ങി മരിച്ച പെൺകുട്ടിയുടേയും യുവാവിൻ്റേയും പോസ്റ്റ്മോർട്ടം ഇന്ന്
കാസർഗോഡ്:പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന്. പരിയാരം മെഡിക്കൽ കോളേജിലാണ് പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹത്തിൻറെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ…
-
നിരവധി വിവാദങ്ങളുടെ നിഴലിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കുന്നു
നിരവധി വിവാദങ്ങളുടെ നിഴലിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കുന്നു. മണിപ്പൂരിലെ പുതിയ കലുഷിത സാഹചര്യവും വഖഫ് ഭേദഗതി ബില്ലും പൊതുജനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന നിരവധി വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ്. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിന്…
-
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം. നാല്‍പതിയഞ്ച് ഗ്രാം മാത്രം ഉള്ളതിനാലാണ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത്. രഞ്ജിത്ത് ഗോപിനാഥ് മൂന്നുവര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തി. കൊച്ചി സ്വദേശിയില്‍ നിന്നാണ്…
-
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള…
-
സ്പേസ് എക്സ് ‘സ്റ്റാർഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിൻറെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം
സ്പേസ് എക്സ് ‘സ്റ്റാർഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിൻറെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം. ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലോറിഡയിലും ബഹാമാസിലുമാണ് അവശിഷ്ടങ്ങൾ വീണത്. പരാജയത്തിൻറെ കാരണം അന്വേഷിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. ആകാശത്ത്…
-
തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി
തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് തള്ളിയത്. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ…

Local News


















