ജി.എസ്.ടി. പരിഷ്‌കരണം ഇന്നുമുതൽ പ്രാബല്യത്തില്‍. ഇത് രാജ്യത്തെ സാധാരണക്കാര്‍ക്കു നേട്ടമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ജി.എസ്.ടി. സമ്ബാദ്യ’ ഉത്സവത്തിനു തുടക്കമാകുകയാണ്. നികുതി ഭാരത്തില്‍നിന്നു ജനങ്ങള്‍ക്കു മോചനമാകും.ജനങ്ങളുടെ സമ്ബാദ്യം വര്‍ധിക്കും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വേഗം കൂടും. പുതിയ ജി.എസ്.ടി. ഘടന ഇന്നു പ്രാബല്യത്തില്‍ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.

ജി.എസ്.ടി. പരിഷ്‌കരണത്തിനു തുടര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.’ശക്തിയെ ആരാധിക്കുന്നതിനുള്ള ഉത്സവം, നവരാത്രി ആരംഭിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. നവരാത്രിയുടെ ആദ്യ ദിവസം, രാജ്യം ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ഒരു വലിയ ചുവടുവെയ്പ്പു കൂടി നടത്തുകയാണ്.അടുത്ത തലമുറ ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍ തുടങ്ങുന്നു. ജി.എസ്.ടി. സേവിങ്‌സ് ഉത്സവം ആരംഭിക്കാന്‍ പോകുന്നു.
നിങ്ങളുടെ സമ്ബാദ്യം വര്‍ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ ഇനി എളുപ്പത്തില്‍ വാങ്ങാന്‍ കഴിയും. പാവപ്പെട്ടവര്‍, മധ്യവര്‍ഗം, യുവാക്കള്‍, സ്ത്രീകള്‍, വ്യാപാരികള്‍ എന്നിവര്‍ക്കു ജി.എസ്.ടി. പരിഷ്‌കാരങ്ങളില്‍ നിന്ന് വളരെയധികം നേട്ടമുണ്ടാകും.
പരിഷ്‌കാരങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും. ബിസിനസ് നടപടികള്‍ എളുപ്പത്തിലാക്കും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും. രാജ്യത്തിന്റെ വികസനത്തില്‍ ഓരോ സംസ്ഥാനവും തുല്യ പങ്കാളിയാകുമെന്ന് ഉറപ്പാക്കുകയും ചെയ്യും.’-പ്രധാനമന്ത്രി പറഞ്ഞു.













