News Sections: News
-
റിസർവ് ബാങ്കിൻ്റെ പേരിൽ സൈബർ തട്ടിപ്പ്;മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ
റിസർവ് ബാങ്കിൻ്റെ പേരിൽ നടത്തിയ സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ വൗച്ചർ സമ്മാനമായി ലഭിച്ചു എന്ന പറഞ്ഞാണ് സംഘത്തിൻ്റെ…
-
ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെ യാത്ര ഇനിയും നീളും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും യാത്ര ഇനിയും നീളും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ്…
-
സ്വർണക്കടത്ത് കേസിൽ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ അന്വേഷണം ശക്തമാക്കി സിബിഐ
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ അന്വേഷണം ശക്തമാക്കി സിബിഐ. നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി രന്യ റാവുവിൻ്റെ വിവാഹ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു. വിവാഹ…
-
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് മാധ്യമ പ്രവർത്തക അറസ്റ്റിൽ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് മാധ്യമ പ്രവർത്തക അറസ്റ്റിൽ. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയാണ് അറസ്റ്റിലായത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകൻറെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. രേവതിയുടെ ഭർത്താവ്…
-
മണിപ്പൂർ ബജറ്റ് ചർച്ചയിൽ പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാത്തത് ചോദ്യം ചെയ്ത് പ്രതിപക്ഷം
മണിപ്പൂർ ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ,പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘർഷഭരിതമായ സംസ്ഥാനം സന്ദർശിക്കാത്തതിനെയും കേന്ദ്ര സർക്കാർ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെയും പ്രതിപക്ഷ അംഗങ്ങൾ ചൊവ്വാഴ്ച ലോക്സഭയിൽ ചോദ്യം ചെയ്തു. മണിപ്പൂരിൽ തുടരുന്ന വംശീയ അക്രമം ലോക്സഭയിൽ പ്രതിധ്വനിച്ചു.2024-25…
-
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ധാക്ക കോടതി
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ധാക്ക കോടതി. ഷെയ്ഖ് ഹസീനയുടെ ധന്‍മോണ്ടിയിലെ വീടായ സുധസ്ഥാനും…
-
ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ്
കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ്. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് പതിനെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഒരുഘട്ടത്തില്‍…
-
പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍
കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം മൂലം ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഐഎം ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കൈയില്‍ കൊടുവാള്…
-
സൈനിക സഹായത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് യുഎസ്
സൗദി അറേബ്യയിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം സൈനിക സഹായത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചതിനാൽ, റഷ്യയുമായുള്ള യുദ്ധത്തിൽ 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ അംഗീകരിക്കാൻ തയ്യാറാണെന്ന് ഉക്രെയ്ൻ…
-
പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത സംഭവത്തിൽ 04 പേരെ മോചിപ്പിച്ചു
ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സുരക്ഷാ സേനയും ബിഎൽഎയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 13 വിഘടനവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിനിടെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു.…

Local News


















