ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ


ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ. ഈ തീരുമാനത്തിന്റെ പൂർണ്ണ ഫലങ്ങൾ ഉടനടി വ്യക്തമല്ലെങ്കിലും കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ഗാസയിലെ ഉപ്പുവെള്ളം നീക്കം ചെയ്യുന്ന പ്ലാന്റുകൾ പൂർണമായും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു.


2 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസയിലേക്കുള്ള എല്ലാ ചരക്ക് കയറ്റുമതിയും ഇസ്രായേൽ നിർത്തി ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ച വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിന്റെ വിപുലീകരണം ഇസ്രായേൽ ആവശ്യപ്പെട്ടെങ്കിലും ശാശ്വതമായ ഒരു വെടിനിർത്തൽ ചർച്ച നടത്താമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ട് വെച്ചത്.


ഞായറാഴ്ച, ഈജിപ്ഷ്യൻ മധ്യസ്ഥരുമായി തങ്ങളുടെ നിലപാടിൽ മാറ്റങ്ങളൊന്നുമില്ലാതെ ഏറ്റവും പുതിയ റൗണ്ട് വെടിനിർത്തൽ ചർച്ചകൾ പൂർത്തിയാക്കിയതായി ഹമാസ് പറഞ്ഞു. വെടിനിർത്തലിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെടും ചെയ്തു.ഇസ്രായേൽ ഊർജ്ജ മന്ത്രി, ഇസ്രായേൽ ഇലക്ട്രിക് കോർപ്പറേഷന് അയച്ച പുതിയ കത്തിൽ, ഗാസയ്ക്ക് വൈദ്യുതി വിൽക്കുന്നത് നിർത്താൻ നിർദ്ദേശിക്കുന്നു. യുദ്ധത്തിൽ വലിയ തോതിൽ തകർന്നിരിക്കുന്നു ഗാസയിൽ ജനറേറ്ററുകളും സോളാർ പാനലുകളും വഴിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.



Sharing is Caring