News Sections: News
-
രാജ്യസഭാംഗമായി നടൻ കമൽ ഹാസൻ സത്യപ്രതിജ്ഞ ചെയ്തു
രാജ്യസഭാംഗമായി നടൻ കമൽ ഹാസൻ സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ മേല്‍ക്കൂര തകർന്നുവീണ് നാല് വിദ്യാർത്ഥികള്‍ മരിച്ചു
രാജസ്ഥാനിലെ ഝല്‍വാർ ജില്ലയില്‍ സർക്കാർ സ്കൂളിന്റെ മേല്‍ക്കൂര തകർന്നുവീണുണ്ടായ അപകടത്തില്‍ നാല് വിദ്യാർത്ഥികള്‍ക്ക് ജീവൻ നഷ്ടമായി.കുറച്ച് കുട്ടികള്‍ തത്സമയം മരിച്ചതായും നിരവധി കുട്ടികള്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായുമാണ് പ്രാഥമിക വിവരം പുറത്തുവന്നത്. സംഭവം നടന്നയുടൻ രക്ഷാസേനയും…
-
റംബുട്ടാൻ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
റംബുട്ടാൻ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പെരുമ്ബാവൂർ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശിനി പെരുശേരില്‍ ആതിരയുടെ മകൻ അവ്യുക്ത് (ഒന്ന്) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി…
-
പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും ഐഡി കാർഡും നൽകാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
പാമ്പുപിടുത്തക്കാർക്ക് ഐഡി കാർഡും അപകട ഇൻഷുറൻസ് ആയി 10 ലക്ഷം രൂപയും നൽകാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ.സംസ്ഥാനത്തെ 12,000ഓളം പാമ്പ് പിടുത്തക്കാർക്ക് ആശ്വാസം ലഭിക്കുന്നതാണ് നടപടി. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്…
-
സ്വാതന്ത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് മാലദ്വീപിലെത്തും
യുകെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപിലേക്ക് യാത്ര തിരിച്ചു. നാളെ നടക്കുന്ന മാലദ്വീപിലെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ…
-
റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍
റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റീല്‍സെടുക്കുന്നതിനിടെ…
-
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 60 കിലോമീറ്റര്‍…
-
വാഗമൺ റോഡിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു
വാഗമൺ റോഡിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) കൊക്കയിൽ വീണത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി 200 അടി താഴ്ചയുള്ള കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് വിവരം.…
-
2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്; 12 പേരെ വെറുതെവിട്ട മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി : 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പേരെ വെറുതെവിട്ട മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു. 7/11 കേസിലെ പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി.…
-
‘കുഴിച്ചുമൂടിയതിൽ സ്കൂൾ യൂണിഫോമിൽ ഉള്ള പെൺകുട്ടികളും, പോളിഗ്രാഫ് പരിശോധനയ്ക്ക് തയാർ’; ധർമസ്ഥല കേസിലെ ശുചീകരണ തൊഴിലാളിയുടെ മൊഴി
ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത്. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയൽ സംസ്ഥാനത്ത് 11 വർഷമായി ഒളിവിൽ കഴിയേണ്ടി വന്നു. ഏതു നിമിഷവും…

Local News


















