News Sections: mainnews
-
കേരളത്തിലെ ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും, വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഇനിയും അനുവദിക്കും. ജൂൺ എട്ട് തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു.വിശ്വാസികളുടെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയായിരിക്കും…
-
രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170ലധികമാണ്. ആകെ മരണം 5,800 കടന്നു. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക്…
-
നിസര്‍ഗ ഇന്ന് ആഞ്ഞടിക്കും, മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി. ശക്തമായ മഴയാണ് നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് 120 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ്…
-
ദുബായില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവതിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു മരണം. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേയ് 20നാണ് യുവതി…
-
ആലപ്പുഴ ബൈപാസ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനുളള ബോള്‍ട്ട് ഘടിപ്പിക്കല്‍ തുടങ്ങി; കുതിരപ്പന്തി സന്ദര്‍ശിച്ച് ജി.സുധാകരന്‍
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റര്‍മാര്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ബോള്‍ട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഗര്‍ഡറുകള്‍…
-
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു ; ജില്ലകളില്‍ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ ഭാഗമായി കാലവര്‍ഷം ശക്തി പ്രാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
-
അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവര്‍ ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19 ന് തിരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ അത് നീട്ടിവച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതോടെയാണ് തീയതി…
-
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പാലക്കാടും…
-
പാചകവാതക വില വര്‍ധിപ്പിച്ചു
രാജ്യത്ത് പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി.…

Local News

















