News Sections: mainnews
-
നഴ്സിങ് പ്രവേശന പ്രതിസന്ധി ഉടൻ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്ത് നല്കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നല്‍കണമെന്ന് സര്‍ക്കാര്‍…
-
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. തെക്കൻ…
-
ഹരിയാനയിലും പഞ്ചാബിലും വോട്ടെടുപ്പ്; ബിജെപിക്ക് വെല്ലുവിളിയായി കർഷക സമരം, നാളെ മുതൽ പ്രക്ഷോഭം ശക്തമാക്കാൻ നേതാക്കൾ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തമാക്കാൻ നേതാക്കളുടെ തീരുമാനം. ഡൽഹി ചലോ മാർച്ച് നൂറ് ദിവസം പൂർത്തിയാകുന്ന നാളെ മുതൽ ബിജെപി നേതാക്കളുടെ വീട്…
-
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്…
-
സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്നൈല്‍ പനി മരണം
സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്നൈല്‍ പനി ബാധിച്ചത്.ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി…
-
ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ
പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈകോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ശിക്ഷാവിധിക്കെതിരായ അപ്പീൽ തള്ളി. പ്രതി അമീറുൾ ഇസ്ലാമിൻ്റെ ഹർജിയിലായിരുന്നു വിധി.…
-
കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം
കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.…
-
കൂളിമുട്ടം സ്വദേശിയെ കാപ്പ ചുമത്തി രണ്ട് വർഷത്തേക്ക് ജയിലിലടച്ചു
കൂളിമുട്ടം സ്വദേശിയെ വീണ്ടും കാപ്പ ചുമത്തി രണ്ട് വർഷത്തേക്ക് ജയിലിലടച്ചു. കൂളിമുട്ടം ഭജനമഠം ഇളയരാംപുരക്കൽ രാഹുൽരാജ് (30) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ആറ് മാസം കാപ്പ ചുമത്തി ജയിലിലായി പുറത്തിറങ്ങിയ…
-
കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്
കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് യൂണിയൻ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. തുടർന്ന് ഗ്യാസ് സിലിണ്ടറുകളുടെ നീക്കം നിലച്ചു.ഇന്നലെയാണ് തൃശൂർ കൊടകരയിലെ…
-
സുഗന്ധഗിരി മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി
വയനാട് സുഗന്ധഗിരി മരം മുറിയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വനിത റേയ്ഞ്ച് ഓഫീസർ കെ നീതുവാണ് വനംമേധാവിക്ക്…

Local News

















