ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉള്‍പ്പെടെയാണ് വധിച്ചത്.ഹസാരിബാഗിലായിരുന്നു ഏറ്റുമുട്ടല്‍.
ഏറെ കാലങ്ങളായി കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്ന കൊടുംകുറ്റവാളിയാണ് സഹ്ദിയോ സോറൻ. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോബ്രാ ബറ്റാലിയൻ, ഗിരിദിഹ് പൊലീസ്, ഹസാരിബാഗ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് ഭീകരരെ കണ്ടെത്തിയത്.

ഗിരിദിഹ്-ബൊക്കാറോ അതിർത്തിക്ക് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.













