News Sections: Kasaragod
-
വീട്ടമ്മയെ വിറകുപുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീട്ടമ്മയെ വിറകുപുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി ഷിറിബാഗിലു പോസ്റ്റ് ഓഫിസ് പരിസരത്ത് താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഭാര്യ ഖദീജ (54)യെയാണ് ഇന്ന് രാവിലെ 8. 30 ഓടെ് ഇവരുടെ വീടിനടുത്തുള്ള വിറകുപുരയില്‍…
-
‘മിന്നലിന്റെ’ വഴിമുടക്കി; മെഡിക്കല്‍ വിദ്യാര്‍ഥിക്ക് 5000 രൂപ പിഴ
കെ.എസ്.ആര്.ടി.സി.യുടെ മിന്നല്‍ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാര്‍ഥിക്ക് കിട്ടിയത് പിഴശിക്ഷ. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സിന്റെ വഴിമുടക്കി തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളിവരെ കാറോടിച്ച മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് പണികിട്ടിയത്. ചോമ്ബാലയിലെത്തുമ്ബോഴേക്കും…
-
കാസര്‍കോട് കാണാതായ സന ഫാത്തിമയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ഏഴ് ദിവസം മുന്‍പ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയില്‍ നിന്ന് കണ്ടെത്തി. ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും നടത്തിയ…
-
സന ഫാത്തിമയുടെ തിരോധാനത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി
പാണത്തൂരിൽ ആംഗൻവാടി വിദ്യാർഥിനിയായ നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വെള്ളരിക്കുണ്ട് സിഐ സുനിൽ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അഞ്ചു ദിവസമായിട്ടും കുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ…
-
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം
ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അതിന്മേല് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ…
-
അക്രമരാഷ്ട്രീയത്തിനെതിരെ അമിത് ഷായുടെ കേരളയാത്ര; പങ്കെടുക്കാന്‍ യോഗിയുള്പെടെ ബിജെപി മുഖ്യമന്ത്രിമാരും
കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ സിപിഐഎമ്മിനെ പ്രതിചാരുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലുടെ നീളം 100 കിലോ മീറ്റര്‍ പ്രചരണയാത്ര സംഘടിപ്പിക്കും. അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി നേട്ടം കൊയ്യാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി.…
-
കടലാടിപ്പാറ ഖനനത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധം; കളക്ടറുടെ നേതൃത്വത്തിലുളള സംഘം തെളിവെടുപ്പ് ഉപേക്ഷിച്ച് മടങ്ങി
കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് വേണ്ടി തെളിവെടുപ്പ് നടത്താനെത്തിയ സംഘം മടങ്ങി. വന്‍ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിപ്പോയത്. തെളിവെടുപ്പ് നടപടികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും റോഡും ജനക്കൂട്ടം…
-
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: മൂന്നു വോട്ടര്‍മാര്‍ ഹാജരാകാന്‍ ഹൈക്കോടതി വാറണ്ട്
മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസില്‍ മൂന്ന് വോട്ടര്‍മാരെ ഈ മാസം പത്തിന് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ വാറണ്ട്. തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ ഹരജിയിലാണ് ഉത്തരവ്. വിദേശത്ത്…
-
കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനം; തെളിവെടുപ്പ് ഇന്ന്; അനുവദിക്കില്ലെന്ന് ജനകീയ സമിതി
കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനം സംബന്ധിച്ച തെളിവെടുപ്പ് ഇന്ന്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി ലഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തെളിവെടുപ്പ് നടത്തുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തര മുതല്‍ ജില്ലാ കളക്ടര്‍…
-
സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍
സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി…

Local News

















