സ​ന ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി


പാ​ണ​ത്തൂ​രി​ൽ ആം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​നി​യാ​യ നാ​ലു​വ​യ​സു​കാ​രി സ​ന ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് സി​ഐ സു​നി​ൽ കു​മാ​റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ഞ്ചു ദി​വ​സ​മാ​യി​ട്ടും കു​ട്ടി​യെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​ത്.


പാ​ണ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബാ​പ്പു​ങ്ക​യ​ത്തെ ഇ​ബ്രാ​ഹിം-​ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ന ഫാ​ത്തി​മ​യെ​യാ​ണു ഓ​ഗ​സ്റ്റ് മൂ​ന്നാം തീ​യ​തി വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ണാ​താ​യ​ത്. കു​ട്ടി വീ​ടി​ന് മു​ന്നി​ലെ ഓ​വു​ചാ​ലി​ൽ വീ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തെ​തു​ട​ർ​ന്നു നാ​ലു ദി​വ​സ​മാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ സ​മ​യ​ത്തു ഓ​വു​ചാ​ലി​നു സ​മീ​പ​ത്തു​നി​ന്നു കു​ട്ടി​യു​ടെ ഒ​രു ചെ​രി​പ്പും കു​ട​യും ക​ണ്ടെ​ത്തി​യി​രു​ന്നു.


അ​തേ​സ​മ​യം, കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ബ​ന്ധു​ക്ക​ളി​ലേ​ക്കും നാ​ട്ടു​കാ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടു​കാ​രി​ൽ ചി​ല​രെ രാ​ജ​പു​രം പോ​ലീ​സ് ഞാ​യ​റാ​ഴ്ച ചോ​ദ്യം ചെ​യ്തു. കു​ട്ടി ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​കാ​നി​ട​യി​ല്ലെ​ന്നും മ​റ്റു വ​ഴി​ക​ളാ​ണു കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്നു.



Sharing is Caring