കൊല്ലത്ത് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രികളും പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് അന്വേഷണ സംഘം. കൊല്ലം ജില്ലയിലെ രണ്ട് സ്വാകാര്യ ആശുപത്രികളടക്കം മൂന്നു ആശുപത്രികളാണ് സംഭവത്തില്‍ കുറ്റക്കാര്‍.
നിലവില്‍ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനാണ് കേസെടുത്തത്. വെന്റിലേറ്റര്‍ സൗകര്യമുണ്ടായിട്ടും ആശുപത്രികള്‍ രോഗിക്ക് ഇത് നല്കാന് വിസമ്മതിക്കുകയായിരുന്നു. രോഗിയില്‍ നിന്ന് പണം ലഭിക്കുമോയെന്ന ആശങ്കയാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്നും അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ളവര്‍ കേസില്‍ പ്രതിയാകുമെന്നും പൊലിസ് പറഞ്ഞു.














